ഒളിവിലായിരുന്ന മുന്‍ എസ് പിയുടെ മകന്‍ വലയിലായി

തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 14 ജനുവരി 2016 (11:17 IST)
നിരവധി തവണ അപ്രതീക്ഷിതമായി തന്നെ സിനിമാ സ്റ്റൈലില്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്ന ക്രിമിനല്‍ കേസ് പ്രതിയായ നിഖില്‍ ബാലചന്ദ്രന്‍ എന്ന 30 കാരനെ ഒടുവില്‍ പൊലീസ് വലയിലാക്കി. മുന്‍ എസ് പി കെ ബി ബാലചന്ദ്രന്‍റെ മകനായ ഇയാളെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് എറണാകുളം ഇടപ്പള്ളിയില്‍ വച്ചാണു പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഒരു മാസമായി പൊലീസിനെ കബളിപ്പിച്ച് ഡല്‍ഹി, മണാലി, ഗോവ, ജമ്മു കശ്മീര്‍, തിരുപ്പതി എന്നിവിടങ്ങളില്‍ മാറിമാറി സഞ്ചരിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം രാത്രി ഇടപ്പള്ളിയില്‍ വച്ച് ബസില്‍ കയറുന്നതിനിടെ ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അടുത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് നിഖിലിനെ പിടിക്കാന്‍ സഹായിച്ചത്.

എ സി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് എ എസ് ഐ സുനിലും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :