വ്യാപാരിയെ വെട്ടിയ മുഖം‍മൂടി സംഘം പിടിയില്‍

കല്ലറ| Sajith| Last Modified വ്യാഴം, 14 ജനുവരി 2016 (11:07 IST)
വ്യാപാരിയെ വെട്ടിയ കേസുമായി ബന്ധപ്പെട്ട് മൂന്നംഗ മുഖം‍മൂടി സംഘം പൊലീസ് വലയിലായി. ഭരതന്നൂര്‍ സേമ്യാക്കട ബ്ലോക്ക് നമ്പര്‍ 355 ല്‍ രജിത് (23), വിജയവിലാസത്തില്‍ അരുണ്‍ പ്രസാദ് (21), അനീഷ് ഭവനില്‍ രതീഷ് (23) എന്നിവരാണ് പൊലീസ് പിടിയിലായത്. എന്നാല്‍ ഒന്നാം പ്രതി അനീഷ് എന്ന 25 കാരന്‍ ഒളിവിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഭരതന്നൂര്‍ മാറനാട് വിമോജ് ഭവനില്‍ വിജയന്‍ എന്ന കണ്ണനു (29) സ്വന്തം കടയില്‍ വച്ച് വെട്ടേറ്റത്. മുഖം കൂടി ഇട്ട് ഹെല്‍മറ്റും ധരിച്ച് കൈയില്‍ വാളുമായി എത്തിയ സംഘം വിജയനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈകൊണ്ട് വെട്ടുതടഞ്ഞ വിജയന്‍റെ കൈക്കു സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആറ്റിങ്ങല്‍ ഡി വൈ എസ് പി പ്രതാപന്‍ നായര്‍, വെഞ്ഞാറമൂട് സി ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം പാങ്ങോട് എസ് ഐ സനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :