കനകനിധി തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

കനകനിധി , ബാലരാമപുരം , സ്വര്‍ണ്ണ സമ്പാദ്യ പദ്ധതി
ബാലരാമപുരം| jibin| Last Modified വ്യാഴം, 3 ജൂലൈ 2014 (17:04 IST)
ബാലരാമപുരത്തെ പ്രമുഖ ജുവലറി നടത്തി വന്നിരുന്ന സ്വര്‍ണ്ണ സമ്പാദ്യ പദ്ധതിയായ കനകനിധി എന്ന പേരില്‍ സ്ഥാപനമറിയാതെ വ്യാജ കനകനിധി ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ കേസിലെ മുഖ്യ പ്രതി രാജേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ഓളം പേരില്‍ നിന്ന് ഇവര്‍ ലക്ഷക്കണക്കിനു രൂപയാണ്‌ ഈയിനത്തില്‍ തട്ടിയെടുത്തത്.

കേസിനാസ്പദമായ സംഭവം ഉണ്ടായത് 2013 ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു. കനകനിധിയുടെ പേരില്‍ രാജേശ്വരിയും കൂട്ടരും ചേര്‍ന്ന് ശാലിഗോത്രത്തെരുവിലുള്ള പ്രതികളുടെ ബന്ധുക്കളുടെ സഹായത്തോടെയാണ്‌ തട്ടിപ്പ് നടത്തിയത്.

കേസിലെ രണ്ടാം പ്രതി ശാലിഗോത്രത്തെരുവിലെ പ്രദീപ്, മൂന്നാം പ്രതി ചെന്നൈ സ്വദേശിയായ സതീഷ് എന്നിവരെ ഒരു മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ രാജേശ്വരിയും നാലാം പ്രതിയായ കൃഷ്ണമ്മാളും ഒളിവിലായിരുന്നു. രണ്ട് ദിവസം മുമ്പ് പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ രാജേശ്വരിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :