അബ്ദുറബ്ബ് തെറ്റു തിരുത്തണമെന്ന് വിഎസ്; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

 വിഎസ് , തിരുവനന്തപുരം , നിയമസഭ ,
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (11:05 IST)
കോട്ടൺഹിൽ സ്കൂളിലെ പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റിയ നടപടി നിയമസഭയില്‍ ഇന്നും വിഷയമായപ്പോള്‍ പ്രതിപക്ഷം ഇന്നും ഇറങ്ങിപ്പോയി. പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചത്. സ്ഥലംമാറ്റിയ നടപടി പിൻവലിക്കാൻ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് തെറ്റു തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലംമാറ്റിയ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും. അദ്ധ്യാപികയയ്ക്കെതിരെ സ്വീകരിച്ചത് ശിക്ഷാനടപടി അല്ലെന്നും ഭരണപരമായ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രധാനാദ്ധ്യാപിക അപ്പീൽ നൽകിയാൽ അത് പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ സഭാ നടപടികൾ തുടരാൻ നിർദ്ദേശിച്ചു.

തുടര്‍ന്ന്
സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ അവരുടെ സീറ്റിലിരുന്ന് അൽപനേരം മുദ്രാവാക്യം വിളിച്ച ശേഷം സഭ ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ചു. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടത്താമെന്ന അഹങ്കാരമാണ് സർക്കാരിനെന്ന് ഇറങ്ങിപ്പോകുന്നതിന് മുന്പ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :