ട്രോളിംഗ് നിരോധനം: ബോട്ടുകള്‍ പിടികൂടി

  തിരുവനന്തപുരം , ട്രോളിംഗ് നിരോധനം , ബോട്ടുകള്‍ പിടികൂടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (18:17 IST)
ട്രോളിംഗ് നിരോധന കാലത്ത് ദൂര പരിധി ലംഘിച്ച് കരയോടടുത്ത് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റെ അധികൃതര്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെ തുമ്പ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ്‌ ബോട്ടുകള്‍ പിടിയിലായത്.ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞത്തെ ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

കൊല്ല്മ് ജില്ലയില്‍ നിന്നുള്ള ബോട്ടുകളാണു പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. ട്രോളിംഗ് സംബന്ധിച്ച് നിരോധനമുള്ള സമയത്ത് ബോട്ടുകള്‍ പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് പരമ്പരാഗത മത്സ്യതൊഴിലാളികളും ബോട്ടു ജീവനക്കാരും തമ്മില്‍ സംഘര്‍ഷം പതിവാണിവിടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :