മുല്ലപ്പെരിയാര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്

 മുല്ലപ്പെരിയാര്‍ , തിരുവനന്തപുരം , വിഎസ് അച്യുതാനന്ദന് , നിയമസഭ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (14:41 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. സുപ്രീംകോടതി വിധിയിലെ തിരിച്ചടിക്ക് കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നും. സുപ്രീംകോടതിയെ സംസ്ഥാനത്തിന്റെ വാദങ്ങള്‍ മതിയായ രീതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും വിഎസ് പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചട്ടം 130 പ്രകാരമാണ് നിയമസഭയില്‍ ചര്‍ച്ച നടന്നത്. സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയായ രീതിയില്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പല വാദങ്ങളും സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും വിഎസ് കുറ്റപ്പെടുത്തി. വിഷയത്തില്‍
2001-2006 യുഡിഎഫ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതിയേയും വിഎസ് കുറ്റപ്പെടുത്തി. ഉന്നതാധികാര സമിതിയുടെ നടപടികളില്‍ ദുരൂഹതയുണ്ടെന്നും വിഎസ് കുറ്റപ്പെടുത്തി 15 പേരാണ് വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയം സുപ്രീംകോടതിക്കും കേന്ദ്രസര്‍ക്കാരിനും സമര്‍പ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :