തിരുവനന്തപുര|
jibin|
Last Modified ബുധന്‍, 14 മെയ് 2014 (13:09 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. ജൂണ്‍ ഇരുപതു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടി ഏഴും, ഫാസ്റ്റ് പാസഞ്ചറിന്റെ രണ്ടു രൂപ കൂട്ടി 10 രൂപയും, സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപ കൂട്ടി 13 രൂപയുമാക്കി.
സൂപ്പര്‍ എക്‌സ്പ്രസ്സുകളുടേത് 17ല്‍ നിന്ന് 20 രൂപയും സൂപ്പര്‍ ഡിലക്‌സുകളുടേത് 25ല്‍ നിന്ന് 30 രൂപയും ആയി ഉയര്‍ത്തി.
ഹൈടെക് എസി, വോള്‍വോ ബസുകളുടേത് 35ല്‍ നിന്ന് 40 രൂപയായി മിനിമം ചാര്‍ജ് ഉയരും. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിരക്ക് പ്രഖ്യാപിച്ചത്.