മിനിമം ചാര്‍ജ് ഏഴ് രൂപ

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 14 മെയ് 2014 (12:23 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടി ഏഴും, ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപ കൂട്ടി 10 രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപ കൂട്ടി 15 രൂപയുമാക്കി. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഈ കാര്യം പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :