മണപ്പുറം ഫൈനാന്‍സ്: ദിണ്ടിഗല്‍ ശാഖയില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരം| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (19:29 IST)
മണപ്പുറം ഫിനാന്‍സിന്‍റെ തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ശാഖയില്‍ കഴിഞ്ഞ ദിവസം മുഖം‍മൂടി ധരിച്ചെത്തിയ സംഘം വന്‍ കവര്‍ച്ച നടത്തി. നാലരക്കോടി രൂപയുടെ ആഭരണങ്ങളും 17 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിക്കാണു കവര്‍ച്ച നടന്നത്. ബത്തല്‍ഗുണ്ട് - കൊടൈക്കനാല്‍ റോഡിലുള്ള ശാഖയില്‍ ബൈക്കിലെത്തിയ സംഘം ഇരച്ചു കയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു വീഴ്ത്തിയ ശേഷം ജീവനക്കാരെ ബന്ധികളാക്കി. ബഹളം വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മോഷണം നടന്ന വിവരം അറിഞ്ഞ് ഉടന്‍ പൊലീസ് എത്തിയെങ്കിലും ആരെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പണയ ഉരുപ്പടികളാണു നഷ്ടമായത്. പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :