കുഡ്‌ലു ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

കാസര്‍കോട്| JOYS JOY| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (09:06 IST)
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പള ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. അഞ്ചരക്കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്ന് 21 കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. അതേസമയം, ബാങ്കില്‍ നിന്ന് നഷ്‌ടപ്പെട്ട പണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കര്‍ണാടക - ഗോവ അതിര്‍ത്തിയില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും എടുത്ത ഒരാളെയും ഗൂഢാലോചനയില്‍ പങ്കുള്ള ഒരാളെയും ആയിരുന്നു കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. ചൌക്കി ബദര്‍ നഗറിലെ കെ എ മുഹമ്മദ് സാബീര്‍ (27), ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ചൗക്കി കുന്നിലിലെ അബ്‌ദുള്‍ മഹ്ഷൂഖ് (25)
എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച നടത്തിയവരും സഹായിച്ചവരും ബാങ്കിനുപുറത്ത് കാവല്‍ നിന്നവരുമുള്‍പ്പെടെ അഞ്ചിലധികം പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :