കാരുണ്യ പ്രവർത്തന മേഖലയിൽ പുതിയ മാറ്റത്തിനായി തണൽ

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു

Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (14:23 IST)
കൊല്ലം ജില്ലയിലെ കുണ്ടറ പെരുമ്പുഴ നിവാസികളും പ്രവാസികളും ഉള്‍പ്പെട്ട്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചിരുന്ന "തണല്‍ പെരുമ്പുഴ" എന്ന ഫെയ്സ്ബുക്- വട്സപ് ഗ്രൂപ്പ് ഔദ്യോധികമായി ചാരിറ്റബിള്‍ സൊസൈറ്റി ആയി രജിസ്റെര്‍ ചെയ്തു അതിന്‍റെ പ്രവര്‍ത്തന മേഖല വിപുലീകരിച്ചു.

എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ആയി ശ്രീ. ജഗത് കൃഷ്ണകുമാര്‍ (ചെയര്‍മാന്‍) , ഷിജു വി (പ്രസിഡന്റ്‌), ഷിബു കുമാര്‍ (സെക്രെടറി) , ധനേഷ് ടി എല്‍. (ട്രെഷറര്‍), അജു വി (വൈ. പ്രസിഡന്റ്‌),
ശ്യാം ദാസ്‌ (ജോ. സെക്രട്ടറി), വിജിത്ത് (അസ്സി. ട്രെഷറര്‍), രതീഷ്‌ ആര്‍, അനന്ദു, സിബി, അജി (എക്സിക്യുട്ടീവ്‌ അംഗങ്ങള്‍), എന്നിവരെ കൂടാതെ തണലിന്റെ
മറ്റു രാജ്യത്തെ പ്രതിനിധികള്‍ ആയി സുധീഷ്‌ (സൗദി അറേബ്യ), അനീഷ്‌ തങ്കച്ചന്‍ (യു.എ.ഇ.) , ശരത് (ഒമാന്‍), ജെന്‍സന്‍ (ഖത്തര്‍), ശ്രീജിത്ത്‌ (കുവൈറ്റ്‌), കിരണ്‍ എസ.വി (കാനഡ) എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ രണ്ടു ചികിത്സാ ധന സഹായം നല്‍കുവാന്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കഴിഞ്ഞതു പോലെ ജീവ കാരുണ്യപ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു കൊണ്ട് തണല്‍ മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :