ടിഎച്ച് മുസ്തഫയെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം| Last Modified വെള്ളി, 30 മെയ് 2014 (09:18 IST)
തെരഞ്ഞെടുപ്പ് പരാജയത്തിന് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി
പ്രസ്താവനയിറക്കുകയും മോശമായ പരാമര്‍ശം നടത്തുകയും ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളുമുണ്ടായെങ്കിലും രാഹുലിനെ ജോക്കറെന്ന്
വിളിച്ചത് അതിര് കടന്നുവെന്ന് ഇന്നലെ ചേര്‍ന്ന
കെപിസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

രാഹുല്‍ ഗാന്ധിയുടെ ബാലിശമായ നയങ്ങളും
കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് അഭ്യാസങ്ങളുമാണ്
കോണ്‍ഗ്രസിന്റെ വലിയ തോല്‍വിക്ക് കാരണമെന്ന്
മുസ്തഫ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സ്തുതിപാഠകരുടെ കൂടാരമായെന്നും എ.കെ.ആന്റണിയും സ്തതി പാടാന്‍ പോയതില്‍ ദുഖമുണ്ടെന്നും
മുസ്തഫ പറഞ്ഞിരുന്നു.

പരാജയത്തിന്റെ ഉത്തരവാദിത്വം സോണിയാഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും മാത്രം ചുമത്തുന്നത്
ശരിയല്ലെന്ന്
കെ.പി.സി.സി പ്രസിഡന്റ്
വി.എം.സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2004-ല്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച നേതാക്കളാണിവര്‍. ഇപ്പോള്‍ വീഴ്ചയുണ്ടാവുമ്പോള്‍ അതില്‍ പതറിപ്പോവാതെ തെറ്റ് തിരുത്തി ജനവിശ്വാസം ആര്‍ജിച്ച് മടങ്ങി വരുകയാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :