വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ ജൂണ്‍ 18ന്

കൊച്ചി| Last Modified വ്യാഴം, 8 മെയ് 2014 (16:44 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ ജൂണ്‍ 18ന് തുറക്കും. നിര്‍മ്മാണ ടെണ്ടറില്‍ പങ്കെടുക്കാനായി അഞ്ച് കമ്പനികളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു,​ 18 വരെ ഇവര്‍ക്ക് ടെണ്ടര്‍ സമര്‍പ്പിക്കാം.

അന്നു തന്നെ ടെണ്ടര്‍ തുറന്ന് യോഗ്യരായവരെ കണ്ടെത്തും. ടെണ്ടറില്‍ യോഗ്യത നേടുന്ന കമ്പനിയുമായി ആഗസ്റ്റ് 18ന് നിര്‍മ്മാണ കരാര്‍ ഒപ്പുവെയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ഡിസംബറില്‍ തുറമുഖത്തിന് വേണ്ടിയുളള ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും. 2015മേയ് മാസത്തില്‍ മറ്റ് നിര്‍മ്മാണജോലികളും തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :