‘ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കും’: കെ.കെ ശൈലജ

വെള്ളി, 22 ഡിസം‌ബര്‍ 2017 (07:58 IST)

Widgets Magazine

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജ. സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്തം ബാധിച്ച  തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക കൗണ്‍സലിങ് നല്‍കുന്നുണ്ട്. 
 
ആശാപ്രവര്‍ത്തകരും മറ്റുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം ഓഖിയില്‍ പെട്ട 44 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. സാമ്പിള്‍ ശേഖരിക്കുന്നതിനായി ബന്ധുക്കള്‍ എത്താന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
 
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം  സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. രാജ്‌ഭവനില്‍വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെയും ഗസ്‌റ്റ്‌ ഹൗസില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും കാണുമെന്നായിരുന്നു ആദ്യ അറിയിപ്പ്‌. എന്നാൽ, ദുരിത ബാധിത പ്രദേശമായ പൂന്തുറയിൽ നേരിട്ട് സന്ദർശനം നടത്താനാണ് മോദിയുടെ തീരുമാനം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എക്സിറ്റ് പോള്‍ സർവേകളിൽ തനിക്ക് വിശ്വാസമില്ല’: ദിനകരന്‍

ആർകെ നഗർ ഉതെരഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് ...

news

സച്ചിന്‍ ആദ്യമായി രാജ്യസഭയില്‍ സംസാരിക്കാനെഴുന്നേറ്റു, കോണ്‍ഗ്രസ് അനുവദിച്ചില്ല!

രാജ്യസഭയില്‍ കന്നിപ്രസംഗം നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ...

news

ആരാധക പ്രളയത്തില്‍ സണ്ണിയുടെ കൊച്ചി സന്ദര്‍ശനം !

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മൊബൈൽ ഷോറും ഉദ്ഘാടനത്തിനായി കൊച്ചിയില്‍ എത്തിയത് വലിയ ...

news

ആളിക്കത്തി പത്മാവതി; കലിയടങ്ങാതെ ബിജെപി !

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് ...

Widgets Magazine