പതിനാറുകാരിക്ക് പീഡനം: യുവാവ് അറസ്റ്റില്‍

കൌമാരക്കാരിയെ പീഡിപ്പിച്ചു

കാട്ടാക്കട| Last Updated: തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:05 IST)
പതിനാറുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 27 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് തുണ്ടുനട കുഴിമണ്ണടി രതീഷ് ഭവനില്‍ രഞ്ജു എന്ന കൊച്ചുവിനെ ആര്യനാട് പൊലീസാണ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു എന്നും ഇതിന്‍റെ പിന്‍ബലത്തിലാണു പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നുമാണു പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :