ടെക്നോപാര്‍ക്ക് വികസനത്തിനു 998 കോടി

തിരുവനന്തപുരം| JJ| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (15:59 IST)
ടെക്നോപാര്‍ക്കിനു വരുന്ന അഞ്ചു വര്‍ഷത്തെ വികസന ആവശ്യമായി 997.65 കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ടെക്നോപാര്‍ക്കിന്‍റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങള്‍, ടെക്നോസിറ്റി, കൊല്ലം ടെക്നോപാര്‍ക്ക് എന്നിവയുടെ അടിസ്ഥാന സൌകര്യ വികസനത്തിനും സ്ഥലമെടുപ്പിനും വിപണന പ്രവര്‍ത്തനങ്ങള്‍ക്കും ആയാണ് തുക അനുവദിച്ചത്.

1990 ല്‍
സംസ്ഥാന സര്‍ക്കാരിന്‍റെ 100 ശതമാനം മുതല്‍ മുടക്കോടെ ആരംഭിച്ച ടെക്നോപാര്‍ക്കിനു നിലവില്‍ 1050 കോടി രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ ടെക്നോപാര്‍ക്കിന്‍റെ ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങള്‍, കൊല്ലം ടെക്നോപാര്‍ക്ക് എന്നിവയാണുള്ളത്. 766 ഏക്കര്‍ ഭൂമിയും 70.20 ലക്ഷം ചതുരശ്ര അടി കെട്ടിടവുമുണ്ട്. 35 ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്‍റെ നിര്‍മ്മാണവും നടന്നുവരുന്നു.

തുടക്കത്തില്‍ രണ്ട് കമ്പനികളും 155 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 350 ലേറെ കമ്പനികളുണ്ട്. 47000 പേര്‍ക്ക് നേരിട്ടു തൊഴിലും ഉണ്ട്. വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 56000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാരിന് ടെക്നോപാര്‍ക്കില്‍ നിന്ന് 100 കോടി രൂപ നികുതിയിനത്തില്‍ ലഭിക്കുന്നുണ്ട്.

ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നിന്നുള്ള വാര്‍ഷിക സോഫ്റ്റ്‍വെയര്‍ ഉത്പാദനം 12000 കോടി രൂപയുടേയും കയറ്റുമതി 5000 കോടി രൂപയുടേതുമാണ്. കമ്പനികളുടെ വളര്‍ച്ചാ നിരക്ക് 20 ശതമാനവുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :