ചെന്നൈ|
Last Updated:
വ്യാഴം, 4 ഡിസംബര്‍ 2014 (17:25 IST)
തമിഴ്നാട് നിയമസഭയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു പ്രമേയം. പ്രമേയത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെയുള്ള വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്നും ആവശ്യപ്പെടുന്നു.
ഇതുകൂടാതെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബേബി അണയില്‍ അറ്റക്കുറ്റപ്പണി നടത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ കേരളം അനുവദിക്കണമെന്നും ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നിര്‍ദേശം നല്‍കണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.