സൂര്യനെല്ലി കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

സൂര്യനെല്ലി കേസ് , സുപ്രീംകോടതി , ഹൈക്കോടതി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (08:20 IST)
ശ്രദ്ധയാകര്‍ഷിച്ച സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹൈക്കോടതി ശിക്ഷിച്ചധര്‍മരാജന്‍ ഉള്‍പ്പെടെ 15 പേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് പ്രതികളുടെ വാദം. സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി തുടരെ തുടരെ മൊഴിമാറ്റുകയാണെന്നും അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :