സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (13:15 IST)
ആം ആദ്‌മി പാര്‍ട്ടി നേതാവും മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ സുപ്രീംകോടതി തള്ളി. ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

അതേസമയം, മധ്യസ്ഥശ്രമത്തിന് തയ്യാറല്ലെന്ന് സോംനാഥ് ഭാരതിയുടെ ഭാര്യയും പരാതിക്കാരിയുമായ ലിപിക കോടതിയില്‍ ബോധിപ്പിച്ചു. സുപ്രീംകോടതി നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് ഭാരതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഭാരതിക്കെതിരെ ലിപിക ഗാര്‍ഹിക പീഡനകേസ് നല്കിയതിനെ തുടര്‍ന്നാണ് ഭാരതി അറസ്റ്റിലായത്. ഭാരതി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജൂണിലാണ് ഡല്‍ഹി വനിത കമ്മീഷന് പരാതി നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :