ജാതിയും മതവും ഏതുമാകട്ടെ, പശുവാണ് നിങ്ങളുടെ മാതാവ്; ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് ഒരു അക്രമവും ഉണ്ടായിട്ടില്ല - ഝാർഖണ്ഡ് മുഖ്യമന്ത്രി

പശു സംരക്ഷണത്തിന്റെ കാര്യത്തിൽ സംഘപരിവാർ ഒറ്റക്കെട്ടാണെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി

 jharkhand cm, raghubar das, speech , narendra modi , beef , india , രഘുബർ ദാസ് , ഗോ സംരക്ഷണം , പശു , നരേന്ദ്ര മോദി , കന്നുകാലി
കൊല്‍ക്കത്ത| jibin| Last Modified ശനി, 20 ഓഗസ്റ്റ് 2016 (15:58 IST)
ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവർ പശുവിനെ അമ്മയായി പരിപാലിക്കണമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. കന്നുകാലി കടത്തുകാരായിരിക്കും ഇതിന്‍റെ പേരിൽ അക്രമങ്ങളുണ്ടാക്കുന്നതെന്നും ദാസ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പശു സംരക്ഷണത്തിന്റെ കാര്യത്തിൽ സംഘപരിവാർ ഒറ്റക്കെട്ടാണ്. പശു ഞങ്ങൾക്ക് അമ്മയാണ്. പശു സംരക്ഷണത്തിന്റെ പേരിൽ സംഘർഷങ്ങൾ പാടില്ല. നിങ്ങള്‍ ഏതു മതത്തിലും ജാതിയിലും വര്‍ഗത്തിലും പെട്ടവരായാലും പശുവിനെ മാതാവായി കണക്കാക്കണം. അവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും രഘുബര്‍ ദാസ് പറഞ്ഞു.

പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതിന് പിന്നാലെയാണ് ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്‌താവന. പശുവിന്റെ പേരിൽ അതിക്രമം നടത്തുന്നവർ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :