ഷുഹൈബ് വധം; വെട്ടിനുറുക്കലുകൾ അവസാനിപ്പിക്കണം, കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി

ഷുഹൈബിന്റെ കുടുംബത്തിനായി സുരേഷ് ഗോപി

aparna| Last Modified തിങ്കള്‍, 26 ഫെബ്രുവരി 2018 (14:54 IST)
മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് സുരേഷ്‌ഗോപി എം.പി. ശുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പിടികൂടാനാകൂ. ഒരു കൊലപാതകം കൂടി നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. വെട്ടിനിരത്തലുകൾ ഇനിയുണ്ടാകരുതെന്നും ഇതിനെതിരെ ജനങ്ങൾ രംഗത്ത് വരണമെന്നും സുരെഷ് ഗോപി പറഞ്ഞു.

അതേസമയം, കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് ഡമ്മി പ്രതികൾ അല്ലെന്നും അത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :