‘മോഡി എന്നെ മന്ത്രിയാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല‘

തിരുവനന്തപുരം| VISHNU.NL| Last Updated: തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (16:08 IST)
മന്ത്രിയാവാന്‍ പ്രധാനമന്ത്രി മോദി ക്ഷണിച്ചിരുന്നതായി വെളിപ്പെടുത്തിക്കൊണ്ട് സിനിമാ താരം സുരേഷ് ഗോപി. രാജ്യസഭാമെമ്പറാക്കാനും അതുവഴി മന്ത്രിയാകാമെന്നും മോദി സൂചിപ്പിച്ചിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍, ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ അത്ഭുതപ്പെടേതില്ലന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു പ്രമുഖ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

രാഷ്ട്രിയവും, സിനിമയും ഒക്കെ ചര്‍ച്ച ചെയ്ത അഭിമുഖത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍ ആണെന്നും, കേരളത്തിലെ ഏറ്റവും നല്ല നേതാവ് ആരെന്ന് ചോദിച്ചാല്‍ വി എസ് അച്യുതാന്ദന്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. മലയാള സിനിമയില്‍ നല്ല നടന്‍ ആരെന്നു ചോദിക്കുന്നതുപോലെ 'മോഹന്‍ലാല്‍' എന്ന് സംശയമില്ലാതെ, ഒരേ സ്വരത്തില്‍ പറയുന്നതുപോലെയാണ് ഞാന്‍ വി.എസ്. അച്യുതാനന്ദന്റെ പേര് സന്തോഷത്തോടും അഭിമാനത്തോടും പറയുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

വി.എസിന്റെ ഒപ്പം നില്‍ക്കുന്ന, നിര്‍ത്തുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വി.എം. സുധീരനാണ്. അതുപോലെ ഏറ്റവും നല്ല 5 എം.എല്‍.എ. മാരുടെ പേരില്‍ ആദ്യത്തെ പേര് കെ. മുരളീധരന്റേതാണ്. അദ്ദേഹത്തിന്റെ മഹത്വം പ്രവര്‍ത്തനം കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്.

നേതാക്കളെപ്പറ്റി മാത്രമല്ല കേരളത്തില്‍ നടമാടുന്ന രാഷ്ട്രീയസംഭവങ്ങളെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. ഭരണത്തിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് മാവോയിസ്റ്റുകള്‍ ഉണ്ടെന്നും, അവര്‍ അക്രമം അഴിച്ചുവിട്ടിരിക്കുന്നതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നത്. മാവോയിസ്റ്റുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവരെ അറസ്റ്റുചെയ്യാത്തത് എന്നും സുരേഷ് ഗോപി ചോദിച്ചു.

യേശുദാസിന്റെ തന്തയ്ക്കും തള്ളയ്ക്കും വരെ വിളിച്ചവരാണ് ഇപ്പോഴത്തെ പിള്ളേര്‍. അവരെ പേടിച്ചാണ് ചുംബന സമരം പോലുള്ള വ്യത്തികെട്ട പരിപാടിക്കെതിരെ പ്രതികരിക്കാത്തതെന്ന്
സുരേഷ് ഗോപി പറഞ്ഞു. നാടിന്റെ വികസനത്തിന് ഒപ്പം നില്‍ക്കേ മുഖ്യമന്ത്രി അതില്‍ നിന്നും വ്യതിചലിച്ചെന്ന് മനസിലാക്കിയപ്പോള്‍ ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ പ്രതികരിച്ചതിന് വിവരംകെട്ട ചിലര്‍ എന്റെ കോലം കത്തിച്ചു. അതില്‍ എനിക്കു വല്ലാത്ത വേദനയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :