മംഗള്‍യാന്റെ വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍

Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (12:53 IST)
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍.
മംഗള്‍യാന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായിയും മംഗള്‍യാന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചവരില്‍ മുന്‍നിരയില്‍ മലയാളികളായതിനാല്‍ കേരളത്തിന് ഇത് പ്രത്യേകം അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ചൊവ്വാദൌത്യത്തിന്റെ വിജയത്തില്‍ അഭിമാനിക്കുന്നതായി പറഞ്ഞ മോഹന്‍ ലാല്‍
ചൊവ്വാദോഷം മാറി. ഇതോടൊപ്പം എല്ലാവരുടെയും ചൊവ്വാദോഷം മാറട്ടെ എന്നും പറഞ്ഞു. ഈ ദൗത്യത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍. ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം തന്നെ വിജയിച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ദൗത്യം പൂര്‍ത്തിയാക്കിയതോടെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവുമാവുകയാണ് ഇന്ത്യ. ഇന്ത്യയുടെ നിര്‍ണ്ണായകനിമിഷത്തില്‍ താനും പ്രാധാന്യം കൊടുത്തിരുന്നുവെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

മംഗള്‍യാന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും
ഇന്ത്യയുടെ സാമ്പത്തികസാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ഇത്ര വിജയം ലഭിച്ചത് മഹത്തരമായ കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :