ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി

മകളുടെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം പള്ളിയിലെത്തി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്

Suresh Gopi, Lok Sabha Election 2024, Suresh Gopi, BJP, Webdunia Malayalam
രേണുക വേണു| Last Modified ചൊവ്വ, 5 മാര്‍ച്ച് 2024 (09:29 IST)
Suresh Gopi

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ജയിച്ചാല്‍ ലൂര്‍ദ് പള്ളിയില്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

' നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയ്യാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതു ചുരണ്ടാന്‍ വരുമോ?'' - സുരേഷ് ഗോപി ചോദിച്ചു.

' ഞാന്‍ ചെയ്തതിനേക്കാള്‍ കൂടുതലും കുറവും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നല്‍കിയത്. വിശ്വാസികള്‍ക്ക് അത് പ്രശ്‌നമല്ല. കിരീടത്തിന്റെ കണക്ക് എടുക്കാന്‍ നടക്കുന്നവര്‍ കരുവന്നൂര്‍ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം,' സുരേഷ് ഗോപി പറഞ്ഞു.

മകളുടെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം പള്ളിയിലെത്തി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തിനു മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപിക്കും കുടുംബത്തിനും നേര്‍ച്ചയുണ്ടായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :