ബിജെപിയുടെ വളർച്ച തടയുന്നതിന്റെ ഭാഗമാണ് ആർഎസ്എസിനെതിരായ സര്‍ക്കാരിന്റെ നീക്കം: കെ സുരേന്ദ്രൻ

ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ ഔദാര്യത്തിലല്ലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്| സജിത്ത്| Last Updated: വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (14:33 IST)
ബിജെപിയെ തളയ്ക്കാനുള്ള ആയുധമായി അക്രമത്തെ കൂട്ടുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ബിജെപിയുടെ വളർച്ച തടയുന്നതിന്റെ ഭാഗമാണ് ആർഎസ്എസിനെതിരായ സര്‍ക്കാറിന്റെ നീക്കം. നിയമപരമായാണ് ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത്, അല്ലതെ സര്‍ക്കാറിന്റെ ഔദാര്യത്തിലല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അക്രമം അവസാനിപ്പിക്കാൻ സിപിഎം തയാറാകുന്നില്ലെങ്കില്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ബിജെപി തെരുവിലിറങ്ങും. അത്തരമൊരു ജനമുന്നേറ്റത്തെ തടയാൻ സിപിഎമ്മിനു കഴിയില്ല. നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും സഹായിച്ച ദേശദ്രോഹ ശക്തികളെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ആർഎസ്എസിനെതിരെ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :