ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ ചെലവിട്ടത് 3.5 കോടി രൂപ; ഒന്നാമത് സ്മൃതി ഇറാനി

ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാനായി കേന്ദ്രമന്ത്രിമാർ ചെലവിട്ടത് കോടികൾ

newdelhi, Smriti Irani, narendra modi, bjp ന്യൂഡൽഹി, സ്മൃതി ഇറാനി, നരേന്ദ്ര മോദി, ബി ജെ പി
ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (14:17 IST)
ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാനായി കേന്ദ്രമന്ത്രിമാർ ചെലവിട്ടത് കോടികൾ. 3.5 കോടി രൂപ ചെലവഴിച്ചാണ് മോദി മന്ത്രിസഭയിലുള്ള 23 മന്ത്രിമാര്‍ തങ്ങളുടെ ഓഫിസ് മന്ദിരം മോടിപിടിപ്പിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

അധികാരത്തിലേറി രണ്ടുവർഷത്തിനിടയിലെ കണക്കുകളാണ് ഇത്. സ്മൃതി ഇറാനിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചൗധരി ബിരേന്ദർ സിങ്, രാജ്യവർധൻ റാത്തോർ, ഉപേന്ദ്ര കുഷ്‍വാഹ, ആർ.എസ്.കതേരിയ, ജെ.പി.നഡ്ഡ, സൻവർ ജാഠ്, ജിതേന്ദ്ര സിങ് എന്നിവരും പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

അതേസമയം, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹർ പരീക്കർ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി എന്നിവര്‍ തങ്ങളുടെ ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാനായി ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :