ബംഗാളിലെ നാടകീയ നീക്കങ്ങള്‍; സിബിഐയുടെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

 supreme court , cbi  , paschimabangal , mamtha banerjee , സിബിഐ , ശാരദ ചിട്ടി തട്ടിപ്പ് , സുപ്രീംകോടതി
ന്യൂഡൽഹി| Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (06:56 IST)
പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാവിലെ 10.30നാകും ഹര്‍ജിയില്‍ വാദം കോടതി കേള്‍ക്കുക.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് സിബിഐയുടെ ആവശ്യം.

കേസിലെ പല രേഖകളും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. അതിന് പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെടുന്നു.

പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ ഇന്നല സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.


തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ഇടപെടുമെന്നും കോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാര്‍ മേത്ത വാദിച്ചത്.

കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പുതിയ സംഭവവികാസങ്ങളുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :