തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (17:33 IST)
തിരുവനന്തപുരം: സംസ്ഥാനട്ട് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്‌ച്ചകളിലെ ലോക്ക്‌ഡൗണും രാത്രികാല കർഫ്യൂവും പൂർണമായി പിൻവലിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. തീരുമാനം മുഖ്യമന്ത്രി ഔദ്യോഗികമായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ വാര്‍ഡുതല ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടരുമെന്നാണ് അറിയുന്നത്.കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.