തിരുവനന്തപുരം സായി കേന്ദ്രത്തിലും ആത്മഹത്യാ ശ്രമം

തിരുവനന്തപുരം സായി , ആത്മഹത്യാ ശ്രമം , ഹോസ്റല്‍  , ആശുപത്രി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (08:52 IST)
തിരുവനന്തപുരം സായി കേന്ദ്രത്തിലെ അത്‌ലറ്റിക് താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൈഞരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി
അധികൃതര്‍ അറിയിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്ലറ്റിക് താരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ ഹോസ്റല്‍ മുറിയില്‍ കണ്ടത്. സഹതാരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നു സായി അധികൃതരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു താരം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.

ആലപ്പുഴ സായി ജലകായിക കേന്ദ്രത്തില്‍ കഴിഞ്ഞമാസം തുഴച്ചില്‍ താരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു കായികതാരം മരിക്കുകയും ചെയ്തിരുന്നു. സീനിയര്‍ താരങ്ങളുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് താരങ്ങള്‍ മൊഴി നല്‍കിയിരുന്നു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :