ജയലളിതയുടെ ശിക്ഷ, തമിഴ്നടിയും മകളും ആത്മഹത്യയ്ക്കു ശ്രമിച്ചു

ചെന്നൈ| VISHNU.NL| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:03 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷയില്‍ മനം നിന്ത് തമിഴ്നടി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈയിലെ പൊലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ് ആത്മഹത്യാ ശ്രമം നടന്നത്. സംഭവത്തേ തുടര്‍ന്ന് തമിഴ് നടി മായയേ പൊലീസ് അറസ്റ്റ് ചെയ്തു. മായയും മകളുമായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

മകളുമായി കമ്മിഷണര്‍ ഓഫീസിന് മുന്നിലെത്തിയ മായ കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ തങ്ങളുടെ ശരീരത്തിലേക്കൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ ഓഫീസിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഗര്‍ജനായി, അമരകാവിയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മായ അധികം പ്രശസ്തയല്ല. അതിനാല്‍ പെട്ടെന്ന് പ്രശസ്തി നേടാന്‍ അവര്‍ നടത്തിയ നാടകമാണ് ഇതെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം കസ്റ്റഡിയിലെടുത്ത ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തന്റെയും മകളുടെയും ജീവിതം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷണര്‍ ഓഫീസിലെത്തിയത് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ അമ്മയെ(ജയലളിത) അറസ്റ്റ് ചെയ്തതില്‍ ദുഃഖിതയാണെന്ന് അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :