Sumeesh|
Last Modified വെള്ളി, 20 ജൂലൈ 2018 (15:12 IST)
തിരുവനന്തപുരം: തുരുവനന്തപുരത്ത് ജെയിൽ വാർഡനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനതപുരം ജില്ലാ ജയിൽ വാർഡനായ ജോസിൻ ഭാസിനെയാണ് നിർമ്മാണത്തിലിരുന്ന
പുതിയ വീട്ടിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വിട്ടിൽ നിന്നിറങ്ങിയ ജോസിന് ഏറെ വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് നെയ്യാറ്റിൻകര പെരുങ്കടവിളയിലെ നിർമ്മാണത്തിലിരുന്ന വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈകൾ രണ്ടും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ ആർ ഡി ഓയുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.