വടക്കന്‍ സെല്‍ഫി ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്

Last Updated: ചൊവ്വ, 28 ഏപ്രില്‍ 2015 (12:56 IST)
വന്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന ചിത്രം വടക്കന്‍ സെല്‍ഫി തിയേറ്ററില്‍ നിന്ന്
ഫോണില്‍ പകര്‍ത്താന്‍
ശ്രമിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.

കോട്ടയം അഭിലാഷ് തിയറ്ററിര്‍ വച്ചാണ് സംഭവം. സിനിമ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവിനെ തിയറ്റര്‍ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയ പൊലീസിന് കൈമാറി.

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി മൊബൈല്‍ ഫോണ്‍ അശ്രദ്ധമായി ഉപയോഗിച്ചതിനെത്തുടര്‍ന്ന് പ്രശ്നങ്ങളില്‍ ചെന്ന് ചാടുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :