കോന്നിയിലെ പ്ലസ്ടു വിദ്യാര്‍ഥിനികളുടെ മരണം, പൊലീനെതിരെ രക്ഷിതാക്കള്‍ കോടതിയിലേക്ക്

പത്തനംതിട്ട| VISHNU N L| Last Modified ബുധന്‍, 15 ജൂലൈ 2015 (19:52 IST)
കോന്നിയിലെ‍ പ്ലസ്ടു വിദ്യാര്‍ഥിനികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നിലപാടിനെതിരെ മരിച്ച വിദ്യാര്‍ത്തികളുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിക്കും. വീട്ടിലെ ബുദ്ധിമുട്ടും മറ്റ് കുടുംബ പ്രശ്നങ്ങളുമാണ് കുട്ടികളെ വീടു വിടാന്‍ പ്രേരിപ്പിച്ചതെന്നും ഇവരുടേത് ആത്മഹത്യയാണെന്നുമുള്ള നിലപാടിനെതിരെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുക.

പെണ്‍കുട്ടികളെ കാണാതായ ദിവസം തന്നെ വിവരങ്ങള്‍ നല്‍കിയിട്ടും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. കൃത്യസമയത്ത് പൊലീസ് പ്രതികരിച്ചിരുന്നുവെങ്കില്‍ ഇവരെ ജീവനോടെ കിട്ടിയേനെയെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും രക്ഷിതാക്കള്‍ ശ്രമം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :