വയനാട്ടിൽ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു

നിഹാരിക കെ എസ്| Last Modified ചൊവ്വ, 19 നവം‌ബര്‍ 2024 (08:32 IST)
കൽപ്പറ്റ: വയനാട്ടിൽ ഇന്ന് ഹർത്താൽ. ഉരുൾപൊട്ടലിനെ തുടർന്ന് കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.

ദുരന്തബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നു എന്നാണ് ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് ആരോപിക്കുന്നത്. കേന്ദ്രം വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ചാണ് എൽഡിഎഫ് ഹർത്താൽ.

ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ ലക്കിടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്ന് പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :