നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

Priyanka Gandhi
Priyanka Gandhi
അഭിറാം മനോഹർ| Last Updated: ബുധന്‍, 13 നവം‌ബര്‍ 2024 (16:40 IST)
നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം നല്‍കുമെന്ന് കരുതുന്നതായി വയനാട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റില്‍ അതിശക്തയായ പോരാളിയായി മാറുമെന്നും അക്കാര്യം താന്‍ ഉറപ്പ് നല്‍കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പാര്‍ലമെന്റില്‍ നിലവില്‍ അതിശക്തമായ പ്രതിപക്ഷമാണുള്ളതെന്നും പാര്‍ലമെന്റില്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം തകര്‍ക്കുമോ എന്ന ചോദ്യത്തിന് അത് കണ്ടറിയാമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :