ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു; വയനാട്ടിൽ നാളെ ഹർത്താൽ

Sumeesh| Last Modified ബുധന്‍, 30 മെയ് 2018 (17:45 IST)
ബത്തേരിയിൽ ആ‍ദിവാസി ബാലനെ കാട്ടാന കൂത്തിക്കൊന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വയനാട് ജില്ലയിൽ യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരേയാണ് ഹർത്താൽ.

കാട്ടാന ശല്യം രൂക്ഷമായ സ്ഥലത്ത് അക്രമകാരികളായ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് പുലർച്ചെ മുതുമല പുലിയാരം കാട്ടുനായ്ക കോളനിയി സംഭവം ഉണ്ടായത്. കോളനിക്ക് സമീപത്ത് വച്ച് 11 വയസുകാരനായ മഹേഷിനെ കാട്ടാന കുത്തിക്കൊല്ലുകയായിരുന്നു. മൃതദേഹം സ്ഥലത്ത് നിന്നും കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിശേധം ഉയർത്തിയിരുന്നു.

പ്രതിശേധം കാരണം
പോസ്റ്റ്മോർട്ടം നടപടികൾ വൈകിയാണ് നടന്നത്. മോർച്ചറിക്കു മുന്നിലും നാട്ടുകാർ പ്രതിശേധിച്ചു. മോർച്ചറിയിലെത്തിയ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജനെ യു ഡി എഫ് പ്രവർത്തകർ തടഞ്ഞു വച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :