"ദാസേട്ടന്റെ സൈക്കിൾ" സിനിമാ ഷൂട്ടിംഗിനിടെ ക്യാമറാമാനെ തെരുവുനായ കടിച്ചു

എ കെ ജെ അയ്യർ| Last Updated: തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:02 IST)
കോഴിക്കോട്: സിനിമാ ഷൂട്ടിംഗിനിടെ ക്യാമറാമാന് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ടു താഴെ നടന്ന ഷൂട്ടിംഗ് സൈറ്റിലായിരുന്നു അസോസിയേറ്റ് ക്യാമറാമാനായ ജോബിൻ ജോണിനെ
കടിച്ചത്.

ഹരീഷ് പേരാടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു തെരുവ് നായയുടെ ആക്രമണം. പരുക്ക് ഗുരുതരമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചത്.

എങ്കിലും
നായയുടെ കടിയേറ്റ ഉടൻ തന്നെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ തെരുവുനായ പിറകിലൂടെ വന്നു ജോബിനെ കടിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :