സൂര്യയും മുരുഗദോസും വീണ്ടും ഒന്നിക്കുന്നു, വരുന്നത് ഗജനിയുടെ രണ്ടാം ഭാഗമോ?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (14:41 IST)
തെന്നിന്ത്യയിലെ സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജിനി. ബോളിവുഡിലേക്കും റിമേയ്ക്ക് ചെയ്യപ്പെട്ട അവിടെയും വമ്പൻ വിജയമായിരുന്നു. ഗജിനി ഇറങ്ങി വർഷങ്ങൾ അനവധി കഴിയുമ്പോൾ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

എ ആർ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് സൂര്യയുമായി ചർച്ച നടത്തിയെന്നും അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് മൂന്നാം തവണയാകും സൂര്യ-മുരുഗദോസ് കോംമ്പോ ഒന്നിക്കുന്നത്. ഏഴാം അറിവാണ് ഈ കോംമ്പോയിൽ അവസാനം വന്ന സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :