സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ജനുവരി 2025 (13:34 IST)
തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ്
തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായ ആക്രമണം നടത്തിയത്. പിന്നീട് തെരുവ് നായയെ പോലീസ് കോര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേവിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ അധികൃതര്‍ നായയെ മണ്ണുത്തി ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ടെസ്റ്റ് എടുക്കാന്‍ ക്യൂവില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ആദ്യം കടിയേറ്റത് തമ്മനം സ്വദേശിയായ ദിയക്കാണ്. മുട്ടിന് താഴെയാണ് കടിയേറ്റത്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ സ്‌കൂള്‍ പരിശീലകനും കടിയേറ്റു.
പിന്നീട് ചുറ്റുമുള്ള എല്ലാവരെയും നായ കടിക്കാന്‍ നോക്കിയെങ്കിലും പലരും ഓടി രക്ഷപ്പെടുകയായിരുന്നു. നായ പോയ വഴിയിലൂടെ സഞ്ചരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്കും ഒരു വീട്ടമ്മക്കും കടിയേറ്റു.