കോഴിക്കോട്|
JOYS JOY|
Last Updated:
ചൊവ്വ, 8 ഡിസംബര്‍ 2015 (18:44 IST)
കൌമാരകേരളത്തിന്റെ കായികമേളയില്‍ എറണാകുളം ജില്ലയാണ് ഒന്നാമത് എത്തിയത്. 241 പോയിന്റുമായാണ് എറണാകുളം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. പാലക്കാട് ജില്ലയാണ് രണ്ടാമത്. ആതിഥേയരായ കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്. 221, 120 എന്നിങ്ങനെയാണ് യഥാക്രമം പാലക്കാടിന്റെയും കോഴിക്കോടിന്റെയും പോയിന്റെ നില.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിന് കിരീടം. 800 മീറ്ററില്‍ അനുമോള്‍ വെള്ളി നേടിയതോടെയാണ് മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 91 പോയിന്റ് നേടിയാണ് മാര്‍ ബേസില്‍ സ്കൂള്‍ ഒന്നാമത് എത്തിയത്. 10 സ്വര്‍ണം 12 വെള്ളി ഏഴ് വെങ്കലം എന്നിങ്ങനെയാണ് മാര്‍ ബേസില്‍ സ്കൂളിന്റെ സമ്പാദ്യം.
അവസാനനിമിഷം വരെ നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പറളി സ്കൂളിനെ പിന്തള്ളിയാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. 13 സ്വര്‍ണത്തോടെ 86 പോയിന്റ് ആണ് പറളി സ്കൂളിന് നേടാന്‍ കഴിഞ്ഞത്. ആറു വെള്ളിയും എട്ടു വെങ്കലവും നേടാനും പറളി സ്കൂളിന് കഴിഞ്ഞു. ഇതില്‍ നാലെണ്ണം ദേശീയ റെക്കോര്‍ഡ് ആണ്.
നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി എറണാകുളത്തെ തന്നെ കോതമംഗലം മാര്‍ ബേസില്‍ 91 പോയിന്റോടെ സ്‌കൂള്‍ വിഭാഗം കിരീടം തിരിച്ചുപിടിച്ചു.