Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (16:22 IST)
യുവാവിനെ പിതൃസഹോദരീ പുത്രന് ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും കുത്തേറ്റു. മുരുക്കുംപുഴ ഇടവിളാകം വിളയില്‍ വീട്ടില്‍ സൈജു എന്ന
32 കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
പന്തല്‍ ഡെക്കറേഷന് കരാറുകാരനായ സൈജുവിനൊപ്പം ജോലിചെയ്യുന്ന പിതൃസഹോദരീ പുത്രന് ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീരാജാണ് സൈജുവിനെ ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കുത്തിക്കൊന്നത്. ഓണം പ്രമാണിച്ച് ബോണസ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുപതോളം കുത്തുകളേറ്റ സൈജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീരാജിനു വേണ്ടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗലപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.