കഴുത്തിൽ കയർ കുടുങ്ങി പിടഞ്ഞ് അഞ്ചുവയസുകാരൻ, രക്ഷയായത് സഹോദരിയുടെ മനഃസാന്നിധ്യം, വീഡിയോ !

Last Updated: തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:55 IST)
ലിഫ്‌റ്റിനുള്ളിൽ കഴുത്തിൽ കയർ കുടുങ്ങി അപകടത്തിൽപ്പെട്ട അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി സഹോദരി. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം ഉണ്ടായത്. അഞ്ച് വയസുകാരന്റെ കൈവഷം ഉണ്ടായിരുന്ന കയർ ലിഫ്റ്റിന്റെ വാതിൽ അടഞ്ഞതോടെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.


അഞ്ച് വയസുകാരനും സഹോദരിയും മറ്റൊരു കുട്ടിയോടൊപ്പം കളിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം കുട്ടി കളിക്കാനായി കയ്യിൽ കരുതിയിരുന്ന കയർ ലിഫിറ്റിന്റെ വാതിൽ അടഞ്ഞതോടെ പകുതിയോളം വാതിലിനു പുറത്തായി ഇതൊടേ കയർ കുട്ടിയുടെ കഴുത്തിൽ കുരുങ്ങി മുറുകുകയായിരുന്നു.

ഉടൻ തന്നെ സഹോദരി ലിഫ്റ്റിലെ അപായ ബട്ടൺ പ്രസ് ചെയ്ത് ലിഫ്റ്റ് നിർത്തി. ശ്വാസം കിട്ടാതെ പിടയുകയായിരുന്ന സഹോദരന്റെ കഴുത്തിൽനിന്നും കയർ വേർപ്പെടുത്തി. കഴുത്തിന് പരിക്കേറ്റെങ്കിലും കുട്ടി രക്ഷപ്പെട്ടു. അതിവേഗത്തിൽ പെൺകുട്ടി ലിഫ്റ്റ് നിർത്തിയില്ലായിരുന്നു എങ്കിൽ ദാരുണമായ അപകടം ഉണ്ടാകുമായിരുന്നു.

ലിഫ്‌റ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് പെൺകുട്ടിയുടെ മന‌ഃസാനിധ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ ധൈര്യത്തെ സമ്മതിക്കുന്നു എന്നാണ് പലരും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :