ബിസിസിഐ വഴിമുടക്കുന്നു; ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍

ബിസിസിഐ വഴിമുടക്കുന്നു; ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍

 Sreesanth , kerala highcourt , police , BCCI , team india , Sree , highcourt , ബി​സി​സി​ഐ , ഹൈ​ക്കോ​ട​തി , ശ്രീശാന്തിന്റെ ഹർജി , ആജീവനാന്ത വിലക്ക്
കൊ​ച്ചി| jibin| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (20:07 IST)
ഹൈ​ക്കോ​ട​തി ആ​ജീ​വ​നാ​ന്ത വി​ല​ക്ക് നീ​ക്കി​യി​ട്ടും ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ശ്രീ​ശാ​ന്ത് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു.

വിധി നടപ്പാക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്ന് വിധിയുണ്ടായിട്ടും സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ ഹർജി. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

സ്‌കോട്ടിഷ് ലീഗ് അവസാനിക്കുന്ന അടുത്ത മാസം ഒമ്പതിന് മുമ്പ് എന്‍ഒസി നല്‍കണമെന്ന് ശ്രീശാന്ത് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേ​ര​ത്തെ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ബി​സി​സി​ഐ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ശ്രീ​ശാ​ന്ത് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഇക്കഴിഞ്ഞ ഏഴിനാണ് കേരളാ ഹൈക്കോടതി ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ബിസിസിഐ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നായിരുന്നു റിപ്പോർട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :