പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരൻ പിടിയിൽ

വർക്കല| akj iyer| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (17:44 IST)
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരനെ പോലീസ് അറസ്റ് ചെയ്തു. നോർത്ത് ഗോവയിലെ കൊയറിം സത്താറിയിൽ അഞ്ചുണം ടാം സൈറ്റിനടുത്ത് ഗോപി എന്ന് വിളിക്കുന്ന മനോജ് കൃഷ്ണ ആചാരി ആണ് വർക്കല പോലീസിന്റെ വലയിലായത്.

2016 സെപ്തംബറിൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ എത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്. റൂറൽ എസ്പി അശോക് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വർക്കല എസ്.ഐ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്ത് കോടതിയിൽ
ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :