മനുഷ്യനെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഗുരു ശ്രമിച്ചത്: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു , ഉമ്മൻചാണ്ടി , ശിവഗിരി തീർത്ഥാടനം
ശിവഗിരി| jibin| Last Updated: ബുധന്‍, 30 ഡിസം‌ബര്‍ 2015 (17:59 IST)
മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗുരുവിന്റെ ദർശനങ്ങൾ സമൂഹ നന്മയ്ക്ക് ഉതകുന്നതാണ്. ജാതീയമായി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഗുരുധർമം കൊണ്ടാണ് നേരിടേണ്ടത്. ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിക്കരുതെന്ന ഗുരുവിന്റെ ദർശനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നും 83മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്റെ ജീവിതത്തേയും ദർശനങ്ങളേയും കുറിച്ച് പഠിക്കുന്നവർക്കായി അദ്ദേഹത്തിന്റെ പേരിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കും. ഗുരുവിന്റെ പേരിൽ ഫെലോഷിപ്പ് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗുരുവിന്റെ ജീവിതത്തേയും ദർശനങ്ങളേയും കൂടുതല്‍ മനസിലാക്കാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :