ഈഞ്ചയ്ക്കലില്‍ വന്‍ സ്പിരിറ്റ് വേട്ട

തിരുവനന്തപുരം| Last Modified ബുധന്‍, 1 ജൂലൈ 2015 (13:10 IST)
തലസ്ഥാന നഗരിയിലെ ഈഞ്ചയ്ക്കല്‍ ബൈപ്പാസ് ജംഗ്ഷനില്‍ വന്‍ സ്പിരിറ്റ് വേട്ട. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് 50 ലേറെ കന്നാസ് സ്പിരിറ്റുമായി പോയ കണ്ടെയ്നര്‍ ലോറി എക്സൈസ് അധികൃതര്‍ പിടികൂടിയത്.

കര്‍ണ്ണാടക രജിസ്ട്രേഷനുള്ള മീന്‍ കൊണ്ടുപോയ കണ്ടെയ്നര്‍ ലോറിയിലാണ് സ്പിരിറ്റ് കന്നാസുകള്‍ ഒളിപ്പിച്ചിരിക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോകുന്നതാണ് ഈ സ്പിരിറ്റെന്ന് സൂചനയുണ്ട്.

സ്പിരിറ്റ് ആര്‍ക്കോ കൈമാറാനായി കൊണ്ടുവന്നവരാണ് പിടിയിലായവര്‍ എന്നാണു റിപ്പോര്‍ട്ട്. എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :