റെയ്ഡില്‍ 40 വർഷം പഴക്കമുള്ള പിടിച്ചെടുത്തു

ബെയ്ജിങ്| Last Modified വ്യാഴം, 25 ജൂണ്‍ 2015 (15:05 IST)
ചൈനയില്‍ റെയ്ഡിൽ നാൽപത് വർഷം വരെ പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം ടണ്ണോളം പഴകിയ ഇറച്ചിയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹുവാൻ പ്രവിശ്യയിൽ നിന്നും 800 ടൺ പഴകിയ ഇറച്ചിയാണ് പിടിച്ചെടുത്തതെന്നാണ് ബിബിസി റിപ്പോർട്ട്
ചെയ്തിരിക്കുന്നത്. വിതരണം ചെയ്യുന്നതിനായി നിരവധി തവണ തണുപ്പിച്ച അവസ്ഥയിലായിരുന്നു ഇറച്ചി. ചെലവു കുറയ്ക്കുന്നതിനായി ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിലും ഇവ കൊണ്ടുപോയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പഴകിയ ഇറച്ചി അനധികൃതമായി വിൽക്കുന്ന വൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. റെയ്ഡില്‍ പിടിച്ചെടുത്ത ഇറച്ചി ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഹോങ്കോംഗ് വിയറ്റ്‌നാം എന്നീ അയൽ രാജ്യങ്ങളിലെത്തിച്ചശേഷം ചൈനയിലേക്ക് കടത്തിയതാണെന്നാണ് കരുതപ്പെടുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :