സ്പീക്കര്‍ ഭരണകക്ഷിയുടെ ആളായി തീര്‍ന്നു; നിയമസഭ ജൂണ്‍ എട്ടിന് ചേരും

 സ്പീക്കര്‍ എന്‍ ശക്തന്‍ , കെഎം മാണി , സ്പീക്കര്‍ എന്‍ ശക്തന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (11:43 IST)
ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ പക്ഷപാതം കാട്ടിയെന്ന് പ്രതിപക്ഷം. ഭരണപക്ഷം നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത
സ്പീക്കറുടെ നടപടി തെറ്റായിരുന്നു. പ്രതിപക്ഷം നല്‍കിയ പരാതിയില്‍ യാതൊരു നടപടിയുമെടുക്കാന്‍ തയ്യാറാവാതെ ഭരണകക്ഷിയുടെ ആളായി മാത്രം ആയിരിക്കുകയാണ് സ്പീക്കറെന്നും ഇന്ന് ചേര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം നിയമസഭ ജൂണ്‍ എട്ടിന് വീണ്ടും ചേരാനും തീരുമാനമായി.

സ്പീക്കറുടെ നിലപാട് കാരണം നീതി ലഭിക്കാന്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥവരെ പ്രതിപക്ഷത്തിനുണ്ടായതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘര്‍ഷത്തോടെ ഇടക്കാലത്തേക്ക് പിരിയുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :