എംഎല്‍എ ഹോസ്‌റ്റലില്‍ ഒളിവ്: സര്‍വകക്ഷിയോഗം 30ന്

തിരുവനന്തപുരം| Last Modified ശനി, 26 ജൂലൈ 2014 (20:22 IST)
ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി എംഎല്‍എ ഹോസ്‌റ്റലില്‍ ഒളിവില്‍ താമസിച്ച സംഭവത്തില്‍ സ്‌പീക്കര്‍ വിളിച്ച സര്‍വകക്ഷിയോഗം 30ന്‌. സ്‌പീക്കറുടെ ചേമ്പറിലാണ്‌ യോഗം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വിവിധ കക്ഷി നേതാക്കളും പങ്കെടുക്കും. എംഎല്‍എ ഹോസ്‌റ്റലിലെ മുറികള്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ്‌ ആലോചന.

മുന്‍ എംഎല്‍എമാര്‍ക്ക്‌ മുറി അനുവദിക്കുന്നതില്‍ വ്യാപക ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. നിയമസഭ സെക്രട്ടറി നടത്തിയ പരിശോധനയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. അനധികൃതമായി കൈവശം വച്ചിരുന്ന മുറികള്‍ ഒഴിപ്പിച്ചു. മുറികള്‍ അനധികൃതമായി കൈവശം വച്ച സംഭവത്തില്‍ സ്‌പീക്കര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ നിയമസഭ സെക്രട്ടറി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :