ബ്‌ളാക്ക്‌ മെയിലിംഗ്‌ കേസ്; പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ്!

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 26 ജൂലൈ 2014 (09:44 IST)
വിവാദമായ ബ്‌ളാക്ക്‌ മെയിലിംഗ്‌ കേസില്‍ പിടയിലായ പ്രതി ജയചന്ദ്രന്‍ പോലീസെത്തിയപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ചത്‌ പ്രാദേശിക യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ നേതാവിന്റെ കാറിലായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌. ജയചന്ദ്രന്‍ രക്ഷപ്പെട്ട കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെഎസ് ജോഷിയുടെ കാറാണ് പോലീസ് പിടികൂടിയത്.

പോലീസ്‌ റെയ്‌ഡിനെത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ജോഷിയുടെ കെഎല്‍ബി-20 600 എന്ന റജിസ്‌ട്രേഷനിലുള്ള സ്‌കോര്‍പിയോയില്‍ കയറി രക്ഷപെടാനാണ്‌ ജയചന്ദ്രന്‍ ശ്രമിച്ചത്‌. വാഹനം പൊലീസ് കസ്റ്റ്ഡിയില്‍ എടുത്തു.

ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതിയായ
മുന്‍ എംഎല്‍എ ടി ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്ക് നാല്‍പ്പത്തി ഏഴാം മുറിയില്‍ ജയചന്ദ്രന്‍ താമസിച്ചതായി തെളിഞ്ഞിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ചതായി കണ്ടെത്തിയത്.

പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ എംഎല്‍എയുമായ ശരത്‌ചന്ദ്ര പ്രസാദിനെ അറിയാമെന്ന്‌ ഇയാള്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇയാള്‍ പിടിയിലായത് എം‌എല്‍‌എ ഹോസ്റ്റലില്‍ നിന്നല്ല എന്നും പാറശ്ശാലയില്‍ നിന്നും ആണെന്നുമാണ് പൊലീസ് പറയുന്നത്.

പ്രതിയെ പിടികൂടിയ വിവരം അറിയിക്കാനുള്ള വാര്‍ത്താസമ്മേളനം വിളിക്കാതെ ആറു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടത്തിയ നടപടിയും വിവാദം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :